Nishanth Nair's Weblog

November 19, 2009

Filed under: 1 — Nishanth Nair @ 4:20 pm

രണ്ടു പുലികള്‍

ഇതൊരു Walked Story (നടന്ന കഥ ) ആണ് . 100% facts ഒണ്‍ലി !!!
ഡേറ്റ്: 16 – Nov 2009 രാവിലെ 6 മണി
സ്ഥലം: KR Puram Railway Stationകൂ കുച്ച് കുച്ച് കുച്ച് ….. തണുത്തു മരവിച്ചു കിടക്കുന്ന KR Puram സ്റ്റേനിലേക്ക്  ഐലന്ഡ് എക്സ്പ്രസ്സ്‌ കൂകി പാഞ്ഞു വന്നു നിന്നു…
A /C കോച്ചില്‍ നിന്നും നീല ജീന്‍സും വരയന്‍ ഷര്‍ട്ടും ഇട്ടു പ്രകാശ്‌ ബാരെ(പുലി No 1)(തലേ ദിവസത്തെ TTE വധം കഥകളിയുടെ ഹാങ്ങ്‌ ഓവര്‍ മുഖത്ത് .. ഈ സംഭവം വിസ്തരിച്ചു അടുത്ത NECAB partyiyil ഞാന്‍ പറയാം… ബ്ലോഗ്‌ എഴുതിയാല്‍ അതിന്റെ ഭംഗി പോകും 🙂  ) പ്ലാട്ഫോര്‍മിലേക്ക് ഇറങ്ങി.. പിന്നാലെ നിഷാന്തനും..

 

പ്രകാശ്‌ ബാരെ: എവിടെടെ നിന്റെ കൂട്ടുകാരന്‍ ജ്വാജി..  ???
നിഷാന്തന്‍ : അവന്‍ പിറകിലെ compartment ഇല്‍ എവിടെയോ ആണ്.. (ആത്മഗതം: രാവിലെ ജോജി യോട് എന്താ ഒരു
സ്നേഹം .. അവന്റെ വായില്‍ ഉള്ളത് കിട്ടുമ്പോള്‍ പഠിച്ചോളും!! … ഹി ഹി ഹി )

(അതിനിടെ ജോജി(പുലി No 2) പിന്നില്‍ നിന്നും വന്നു )

ജോജി: (സ്ഥിരമുള്ള വിനീതമായ അഹങ്കാരത്തോടെ ) ഹോ നിങ്ങള്‍ പണക്കാര്‍ ഒക്കെ A /C ഇല്‍ .. ഞാന്‍ പാവപ്പെട്ടവന്‍
സ്ലീപര്‍  ഇല്‍ …
പ്രകാശ്‌ ബാരെ: അവന്‍ തുടങ്ങി… വാ നമുക്ക് പോകാം..
നിഷാന്തന്‍ : (കൂതറ ചളു  ഇറക്കി ) എന്റെ CRV ഇപ്പോള്‍ വന്നു കാണും.. നിങ്ങളെ അതില്‍ ഡ്രോപ്പ് ചെയ്യാന്‍ ഞാന്‍
ഡ്രൈവേരോട് പറയാം…  ഹി ഹി ഹി ..
പ്രകാശ്‌ ബാരെ: എന്റെ ദൈവമേ ആരെ ആണോ ആവൊ രാവിലെ കണി കണ്ടത്… ചെകുത്താന്റെയും കടലിന്റെയും
നടുക്കുള്ളവന്റെ സ്ഥിതി എത്രയോ  ഭേദം!!!
[ജോജി തുടങ്ങാന്‍ പോകുന്നെ ഉള്ളു എന്ന് പാവം അറിഞ്ഞിരുന്നില്ല !! :)]

[ഐലന്ഡ് express platform വിടും മുന്‍പേ ജോജിയുടെ    ജിഹ്വ എക്സ്പ്രസ്സ്‌  പ്രകാശ്‌ ബാരെ ക്ക് നേരെ  ചീറി പാഞ്ഞു.. ]

ജോജി : പ്രകശേട്ടാ  .. മൂന്നാമത്തെ സിനിമ എന്തായി????
പ്രകാശ്‌ ബാരെ: (ആത്മഗതം: ഇവന്‍ കൊള്ളാമല്ലോ.. സിനിമയില്‍ ഒക്കെ താല്പര്യം ഉള്ള ആളാണല്ലോ..  ചെറുപ്പക്കാര്‍ ആയാല്‍
ഇങ്ങനെ വേണം!!  )
അതിന്റെ കാര്യങ്ങള്‍ അതിവേഗം മുന്നോട്ടു പോകുന്നു!!

ജോജി : അല്ല ചേട്ടാ .. നിങ്ങള്‍ ഈ പിടിക്കുന്ന സിനിമ ഒക്കെ ആരേലും കാണുമോ???
[ജോജി ആദ്യത്തെ വെടി പൊട്ടിച്ചു!!  ]

പ്രകാശ്‌ ബാരെ: [ അല്ലെടാ… ഞാന്‍ കോടികള്‍ മുടക്കിയത്  എന്റെ ഭാര്യക്കും പിള്ളാര്‍ക്കും മാത്രം കാണാനാ.. എന്ന് പറയാന്‍
വന്നെങ്കിലും  പക്ഷെ ഇത് പറയാത്ത ഒരു artificial പുഞ്ചിരി വരുത്തി.. ]
പിന്നേ.. ധാരാളം ആളുകള്‍ ഉണ്ടാകും… ഇതിനു ഭയങ്കര artistic വാല്യൂ ആണ്… ഇങ്ങനത്തെ സിനിമക്ക് നല്ല
response ഉണ്ടാകും..
ജോജി (സ്ഥിരം ഉള്ള കണോ കുണോ ചിരി ചിരിച്ചു കൊണ്ട് ) : ഞാന്‍ ഒരു സാധാരണക്കാരന്‍ … ഞാന്‍ എന്തിനു ഈ സിനിമ
കാണണം???
എന്താണ്  ഇതില്‍ നിന്നും സാധാരണക്കാരന്‌ കിട്ടുക… അല്ലെങ്കില്‍ ഈ സിനിമ
കാണാന്‍ എന്താണ് ഒരു പ്രചോദനം.. ??
പ്രകാശ്‌ ബാരെ: (ആത്മഗതം: എന്റെ പൊന്നെ നീ എന്റെ സിനിമ കാണണ്ട… ഒന്ന് വിടടെ… ) അങ്ങനെ അല്ല ജോജി..
പ്രിയനന്ദനന്‍ ഒരു മഹാ സംഭവം ആണ്.. അയാളുടെ പേര് കേട്ടാല്‍ ആള്‍ക്കാര്‍ വരും.. പിന്നെ ഒരാഴ്ച
ഓടിയാല്‍ പിന്നേം ആള് വരും!

ജോജി (വിട്ടില്ല , വിടാനുള്ള ഭാവവും ഇല്ല): ചേട്ടന് അറിയമോ.. “അകലെ”  എന്നാ സിനിമ ആളില്ലാഞ്ഞിട്ടും പാലക്കാട് ഒരാഴ്ച
ഓടിച്ചു.. എന്നിട്ടും ആരും വന്നില്ല.. അല്ലേലും അവാര്‍ഡ്‌ സിനിമകള്‍ കാണാന്‍
സാധാരണക്കാരന്‍  എന്തിനു വരണം!!
പ്രകാശ്‌ ബാരെ: (ആത്മഗതം: അതേടാ.. നിനക്ക് അവാര്‍ഡ്‌ സിനിമ എന്ന്  പറഞ്ഞാല്‍ മതി.. കോടികള്‍  മുടക്കിയത് ഞാനാ..
അത് പ്രസവിക്കും മുന്നേ abort ചെയ്യതെടാ  .. ഹോ ഏതു കഷ്ട കാലത്തിനാണോ ഈ ട്രെയിനില്‍ വരന്‍ തോന്നിയത്..  നിഷാന്തന്‍ ഏതെങ്കിലും നടിമാരെ കുറിച്ച് സംസാരിചാരുന്നേല്‍    ഈ ടോപ്പിക്ക് മാറി കിട്ടിയേനെ.. അവനെ കൊണ്ട് അങ്ങനെ ഒരു പ്രയോജനം ഉണ്ട്… അവന്റെ ടോപ്പിക്ക് ഇട്ടു കൊടുത്താല്‍ പിന്നെ വേറെ ഒരാളെയും വായ തുറക്കാന്‍  സമ്മതിക്കില്ല!!  രക്ഷിക്കെടെ നിഷാന്താ  !!  )

പ്രകാശ്‌ ബാരെ:(വിഷയം മാറ്റാന്‍ .. ) അല്ല ജോജി എങ്ങനെ ആണ് പോകുന്നത്.. ????
ജോജി: എന്താ  സംശയം  .. താങ്കളുടെ വണ്ടിയില്‍.. CRV  തന്നെ അല്ലെ വന്നത്  … Innova ഇല്‍ ഒന്നും ഞാന്‍ കയറില്ല
കേട്ടോ.. (കി കി കി )
പ്രകാശ്‌ ബാരെ: (ആത്മഗതം:ദൈവമേ ഇവന്‍ വിടാന്‍ ഭാവം ഇല്ലേ…. ഇവന്മാരെ CRV ഇല്‍  കയറ്റി വിട്ടു വല്ല Bus ഉം പിടിച്ചു പോയാലോ.. )
ജോജി: (പെട്ടന്ന് ) അല്ല.. ചേട്ടന്റെ luggage എവിടെ ???  കയ്യില്‍ ഉണ്ടാരുന്നതാണല്ലോ.. ??
പ്രകാശ്‌ ബാരെ: അയ്യോ… എന്റ luggage എവിടെ… (5 സെക്കന്റ്‌  ആലോചിച്ചു നിന്നിട്ട് ) ആ.. ഡ്രൈവര്‍ വന്നു വാങ്ങി കൊണ്ട്
പോയി .. ടെന്‍ഷന്‍ കാരണം മറന്നു പോയി..   (ഒരു സിനിമയില്‍ കൊല്ലം തുളസി  പറയും പോലെ )
എന്തൊരു ടെന്‍ഷന്‍ !!.. എന്തൊരു ടെന്‍ഷന്‍ !! .. ( ആത്മഗതം:  ഇവനൊക്കെ 82 -ഇല്‍ ജനിച്ചത്‌ നന്നായി .. 82-ഇല്‍ NSS ഇല്‍ ഉണ്ടാരുന്നേല്‍ എന്റെ പൊടി പോലും  വച്ചെക്കില്ലാരുന്നു !!!  )

[Driver CRV യുടെ വാതില്‍ തുറന്നു.. പ്രകാശ്‌ ബാരെ ജോജിയെ ബുദ്ധി പൂര്‍വ്വം ഫ്രന്റ്‌ സീറ്റിലിരുത്തി നിഷാന്തന്റെ കൂടെ പിന്‍ സീറ്റില്‍ കയറി.. എന്തൊക്കെ ചെയ്താലാണ് ജീവിക്കാന്‍ പറ്റുക!!  ]
[അപ്പോള്‍ നിഷാന്തന്‍ തുടങ്ങി.. ]
നിഷാന്തന്‍: PB , എനിക്ക് സിനിമയില്‍ ഒരു റോള്‍ തരണം.. പണക്കാരനായ  അച്ഛന്റെ തല തിരിഞ്ഞ മകന്‍.. അല്ലെങ്കില്‍
വില്ലന്റെ വലം കയ്യ്   .. തുടങ്ങിയ റോള് കളോടാണ്  എനിക്ക് താല്പര്യം!!!
ജോജി: വില്ലിന്‍ ആയി അഭിനയിക്കാന്‍ ഒരാളുണ്ട്… കട്ടി മീശ.. ആറടി ഒരിഞ്ചു പൊക്കം ..  സ്ഫടികം ജോര്‍ജ് നെ  പോലെ ഇരിക്കും കാണാന്‍ .. പ്രകശേട്ടന്‍ ഒന്ന് ട്രൈ ചെയ്യ്..

പ്രകാശ്‌ ബാരെ: അതാരാ.. ??
നിഷാന്തന്‍ : നമ്മുടെ സുധീഷേട്ടന്‍ … അല്ലാണ്ടെ ആരാ…
നിഷാന്തന്‍ : ജോജി…  അങ്ങേരു comparison  കേള്‍ക്കണ്ട.. ആത്മഹത്യ ചെയ്യും….
പ്രകാശ്‌ ബാരെ: (തികഞ്ഞ നിഷ്കളങ്കതയോടെ ) ആര് ആത്മഹത്യ ചെയ്യും??? സ്ഫടികം ജോര്‍ജ് ഓ   ???

[പിന്നീട് നടന്ന 15 മിനിറ്റ് നീണ്ട കൂട്ട ചിരിയില്‍ ആദ്യം ചിരിച്ചത് സുധീശേട്ടനെ നല്ല പോലെ അറിയാവുന്ന പ്രകാശ്‌ ബാരെയുടെ   ഡ്രൈവര്‍ ആരുന്നു!!! ]

[ചിരിയുടെ മാല പടക്കങ്ങളുമായ്  ആ HONDA CRV outer ring റോഡിലൂടെ കുതിച്ചു പാഞ്ഞു…   ]

ശുഭം!
Advertisements

Necab President??? അതാരാ… ?

Filed under: 1 — Nishanth Nair @ 4:10 pm

ഇതൊരു സംഭവ കഥ ആണ്.. യാതൊരു വിധ മസാലയും ചേര്‍ത്തിട്ടില്ല . ഇന്ന്(Aug 13 2009) കൃത്യം 8 PM നു സംഭവിച്ചതാണ്..

രംഗം ECA reception :
കഥാപാത്രങ്ങള്‍ : മനോജ്‌ KC , നിഷാന്തന്‍ , ECA സെക്രട്ടറി , അപരിചിതന്‍

കഥാപാത്രങ്ങള്‍ ഒരു മേശക്കു ചുറ്റും ഇരിക്കുന്നു .

ECA സെക്രട്ടറി: അപരിചിതനെ ചൂണ്ടി കാണിച്ചു കൊണ്ട് : ഇദ്ദേഹം സഹൃദയര്‍ സംഘടന    യുടെ ആളാണ്.. ഇവര്‍ NECAB ഇന്റെ ആള്‍ക്കാരും .

മനോജ്‌ KC , നിഷാന്തന്‍:
നമസ്കാരം
അപരിചിതന്‍ : നമസ്കാരം . എനിക്ക് നിങ്ങളുടെ സംഘടനയെ അറിയും. പ്രകാശ്‌ ബാരെ യും ഞാനും വളരെ അടുപ്പത്തിലാണ് .. ഞങ്ങള്‍ ഓഗസ്റ്റ്‌ 23nu ഒരു
പരിപാടി നടത്തുന്നു , അതിനു invitation തരാന്‍ വന്നതാണ്‌.. ബൈ ദി ബൈ  ആരാണ് നിങ്ങളുടെ സംഘടനയുടെ പ്രസിഡന്റ്‌ ?
നിഷാന്തന്‍: അത് പിന്നെ ബബ്ബബ…….
മനോജ്‌ KC‌: അത് പിന്നെ… ബബ്ബബ  .. സുധീഷ്‌ ആണ് സെക്രട്ടറി… !! (ആത്മഗതം: subex ഇന്റെ ആളുടെ പേര് അത് തന്നെ അല്ലെ.. ആ ആരിക്കും !!)
അപരിചിതന്‍: ഓരോ സംഘടനയുടെയും പ്രസിഡന്റ്‌ മാരെ വിളിക്കണം എന്നാണ് തീരുമാനം. ഏതോ ഒരു സംഘടനയുടെ പ്രസിഡന്റിനെ വിളിച്ചില്ല എന്ന് പറഞ്ഞു കഴിഞ്ഞ തവണ പൊല്ലാപ്പായി..

നിഷാന്തന്‍:അത് പിന്നെ  … NECAB ഇല്‍ Flat Hierarchy ആണ്.. അത് കൊണ്ട് സ്ഥാനങ്ങള്‍ക്കൊന്നും അമിത പ്രാധാന്യം ഞങ്ങള്‍ കൊടുക്കാറില്ല.. (ആത്മഗതം : സ്വന്തമായി  flat ഇല്ലെങ്കിലും flat കൊണ്ട് ഇങ്ങനെ ഒക്കെ പല പ്രയോജനങ്ങളും വരും.. ഹോ …  )

അപരിചിതന്‍:(confused ) അല്ല അപ്പോള്‍ ആരാണ് NECAB ഇന്റെ ശരിക്കുള്ള ആള്‍ക്കാര്‍???
നിഷാന്തന്‍(ചമ്മലോടെ ): അത് പിന്നെ ഞങ്ങള്‍ ഒക്കെ തന്നെ…..

ECA സെക്രട്ടറി : അത് പിന്നെ NECAB ഇല്‍ എല്ലാരും പ്രസിഡന്റ്‌ ആണ് (ആതമഗതം: ഹി ഹി ഹി  )
മനോജ്‌ KC‌ സീനിയര്‍ മാനേജരുടെ പക്വതയോടെ വിഷയം മീന്‍ കറിയിലേക്കുമ്  , പൊറോട്ട യിലേക്കും തിരിച്ചത് കൊണ്ട് മാനം രക്ഷപെട്ടു  !!

Create a free website or blog at WordPress.com.