രണ്ടു പുലികള്‍
ഡേറ്റ്: 16 – Nov 2009 രാവിലെ 6 മണി
സ്ഥലം: KR Puram Railway Stationകൂ കുച്ച് കുച്ച് കുച്ച് ….. തണുത്തു മരവിച്ചു കിടക്കുന്ന KR Puram സ്റ്റേനിലേക്ക് ഐലന്ഡ് എക്സ്പ്രസ്സ് കൂകി പാഞ്ഞു വന്നു നിന്നു…
A /C കോച്ചില്‍ നിന്നും നീല ജീന്‍സും വരയന്‍ ഷര്‍ട്ടും ഇട്ടു പ്രകാശ് ബാരെ(പുലി No 1)(തലേ ദിവസത്തെ TTE വധം കഥകളിയുടെ ഹാങ്ങ് ഓവര്‍ മുഖത്ത് .. ഈ സംഭവം വിസ്തരിച്ചു അടുത്ത NECAB partyiyil ഞാന്‍ പറയാം… ബ്ലോഗ് എഴുതിയാല്‍ അതിന്റെ ഭംഗി പോകും
പ്രകാശ് ബാരെ: എവിടെടെ നിന്റെ കൂട്ടുകാരന്‍ ജ്വാജി.. ???
നിഷാന്തന്‍ : അവന്‍ പിറകിലെ compartment ഇല്‍ എവിടെയോ ആണ്.. (ആത്മഗതം: രാവിലെ ജോജി യോട് എന്താ ഒരു
സ്നേഹം .. അവന്റെ വായില്‍ ഉള്ളത് കിട്ടുമ്പോള്‍ പഠിച്ചോളും!! … ഹി ഹി ഹി )
(അതിനിടെ ജോജി(പുലി No 2) പിന്നില്‍ നിന്നും വന്നു )
ജോജി: (സ്ഥിരമുള്ള വിനീതമായ അഹങ്കാരത്തോടെ ) ഹോ നിങ്ങള്‍ പണക്കാര്‍ ഒക്കെ A /C ഇല്‍ .. ഞാന്‍ പാവപ്പെട്ടവന്‍
സ്ലീപര്‍ ഇല്‍ …
പ്രകാശ് ബാരെ: അവന്‍ തുടങ്ങി… വാ നമുക്ക് പോകാം..
നിഷാന്തന്‍ : (കൂതറ ചളു ഇറക്കി ) എന്റെ CRV ഇപ്പോള്‍ വന്നു കാണും.. നിങ്ങളെ അതില്‍ ഡ്രോപ്പ് ചെയ്യാന്‍ ഞാന്‍
ഡ്രൈവേരോട് പറയാം… ഹി ഹി ഹി ..
പ്രകാശ് ബാരെ: എന്റെ ദൈവമേ ആരെ ആണോ ആവൊ രാവിലെ കണി കണ്ടത്… ചെകുത്താന്റെയും കടലിന്റെയും
നടുക്കുള്ളവന്റെ സ്ഥിതി എത്രയോ ഭേദം!!!
[ജോജി തുടങ്ങാന്‍ പോകുന്നെ ഉള്ളു എന്ന് പാവം അറിഞ്ഞിരുന്നില്ല !!
]
[ഐലന്ഡ് express platform വിടും മുന്‍പേ ജോജിയുടെ ജിഹ്വ എക്സ്പ്രസ്സ് പ്രകാശ് ബാരെ ക്ക് നേരെ ചീറി പാഞ്ഞു.. ]
ജോജി : പ്രകശേട്ടാ .. മൂന്നാമത്തെ സിനിമ എന്തായി????
പ്രകാശ് ബാരെ: (ആത്മഗതം: ഇവന്‍ കൊള്ളാമല്ലോ.. സിനിമയില്‍ ഒക്കെ താല്പര്യം ഉള്ള ആളാണല്ലോ.. ചെറുപ്പക്കാര്‍ ആയാല്‍
ഇങ്ങനെ വേണം!! )
അതിന്റെ കാര്യങ്ങള്‍ അതിവേഗം മുന്നോട്ടു പോകുന്നു!!
ജോജി : അല്ല ചേട്ടാ .. നിങ്ങള്‍ ഈ പിടിക്കുന്ന സിനിമ ഒക്കെ ആരേലും കാണുമോ???
[ജോജി ആദ്യത്തെ വെടി പൊട്ടിച്ചു!! ]
പ്രകാശ് ബാരെ: [ അല്ലെടാ... ഞാന്‍ കോടികള്‍ മുടക്കിയത് എന്റെ ഭാര്യക്കും പിള്ളാര്‍ക്കും മാത്രം കാണാനാ.. എന്ന് പറയാന്‍
വന്നെങ്കിലും പക്ഷെ ഇത് പറയാത്ത ഒരു artificial പുഞ്ചിരി വരുത്തി.. ]
പിന്നേ.. ധാരാളം ആളുകള്‍ ഉണ്ടാകും… ഇതിനു ഭയങ്കര artistic വാല്യൂ ആണ്… ഇങ്ങനത്തെ സിനിമക്ക് നല്ല
response ഉണ്ടാകും..
ജോജി (സ്ഥിരം ഉള്ള കണോ കുണോ ചിരി ചിരിച്ചു കൊണ്ട് ) : ഞാന്‍ ഒരു സാധാരണക്കാരന്‍ … ഞാന്‍ എന്തിനു ഈ സിനിമ
കാണണം???
എന്താണ് ഇതില്‍ നിന്നും സാധാരണക്കാരന് കിട്ടുക… അല്ലെങ്കില്‍ ഈ സിനിമ
കാണാന്‍ എന്താണ് ഒരു പ്രചോദനം.. ??
പ്രകാശ് ബാരെ: (ആത്മഗതം: എന്റെ പൊന്നെ നീ എന്റെ സിനിമ കാണണ്ട… ഒന്ന് വിടടെ… ) അങ്ങനെ അല്ല ജോജി..
പ്രിയനന്ദനന്‍ ഒരു മഹാ സംഭവം ആണ്.. അയാളുടെ പേര് കേട്ടാല്‍ ആള്‍ക്കാര്‍ വരും.. പിന്നെ ഒരാഴ്ച
ഓടിയാല്‍ പിന്നേം ആള് വരും!
ജോജി (വിട്ടില്ല , വിടാനുള്ള ഭാവവും ഇല്ല): ചേട്ടന് അറിയമോ.. “അകലെ” എന്നാ സിനിമ ആളില്ലാഞ്ഞിട്ടും പാലക്കാട് ഒരാഴ്ച
ഓടിച്ചു.. എന്നിട്ടും ആരും വന്നില്ല.. അല്ലേലും അവാര്‍ഡ് സിനിമകള്‍ കാണാന്‍
സാധാരണക്കാരന്‍ എന്തിനു വരണം!!
പ്രകാശ് ബാരെ: (ആത്മഗതം: അതേടാ.. നിനക്ക് അവാര്‍ഡ് സിനിമ എന്ന് പറഞ്ഞാല്‍ മതി.. കോടികള്‍ മുടക്കിയത് ഞാനാ..
അത് പ്രസവിക്കും മുന്നേ abort ചെയ്യതെടാ .. ഹോ ഏതു കഷ്ട കാലത്തിനാണോ ഈ ട്രെയിനില്‍ വരന്‍ തോന്നിയത്.. നിഷാന്തന്‍ ഏതെങ്കിലും നടിമാരെ കുറിച്ച് സംസാരിചാരുന്നേല്‍ ഈ ടോപ്പിക്ക് മാറി കിട്ടിയേനെ.. അവനെ കൊണ്ട് അങ്ങനെ ഒരു പ്രയോജനം ഉണ്ട്… അവന്റെ ടോപ്പിക്ക് ഇട്ടു കൊടുത്താല്‍ പിന്നെ വേറെ ഒരാളെയും വായ തുറക്കാന്‍ സമ്മതിക്കില്ല!! രക്ഷിക്കെടെ നിഷാന്താ !! )
പ്രകാശ് ബാരെ:(വിഷയം മാറ്റാന്‍ .. ) അല്ല ജോജി എങ്ങനെ ആണ് പോകുന്നത്.. ????
ജോജി: എന്താ സംശയം .. താങ്കളുടെ വണ്ടിയില്‍.. CRV തന്നെ അല്ലെ വന്നത് … Innova ഇല്‍ ഒന്നും ഞാന്‍ കയറില്ല
കേട്ടോ.. (കി കി കി )
പ്രകാശ് ബാരെ: (ആത്മഗതം:ദൈവമേ ഇവന്‍ വിടാന്‍ ഭാവം ഇല്ലേ…. ഇവന്മാരെ CRV ഇല്‍ കയറ്റി വിട്ടു വല്ല Bus ഉം പിടിച്ചു പോയാലോ.. )
ജോജി: (പെട്ടന്ന് ) അല്ല.. ചേട്ടന്റെ luggage എവിടെ ??? കയ്യില്‍ ഉണ്ടാരുന്നതാണല്ലോ.. ??
പ്രകാശ് ബാരെ: അയ്യോ… എന്റ luggage എവിടെ… (5 സെക്കന്റ് ആലോചിച്ചു നിന്നിട്ട് ) ആ.. ഡ്രൈവര്‍ വന്നു വാങ്ങി കൊണ്ട്
പോയി .. ടെന്‍ഷന്‍ കാരണം മറന്നു പോയി.. (ഒരു സിനിമയില്‍ കൊല്ലം തുളസി പറയും പോലെ )
എന്തൊരു ടെന്‍ഷന്‍ !!.. എന്തൊരു ടെന്‍ഷന്‍ !! .. ( ആത്മഗതം: ഇവനൊക്കെ 82 -ഇല്‍ ജനിച്ചത് നന്നായി .. 82-ഇല്‍ NSS ഇല്‍ ഉണ്ടാരുന്നേല്‍ എന്റെ പൊടി പോലും വച്ചെക്കില്ലാരുന്നു !!! )
[Driver CRV യുടെ വാതില്‍ തുറന്നു.. പ്രകാശ് ബാരെ ജോജിയെ ബുദ്ധി പൂര്‍വ്വം ഫ്രന്റ് സീറ്റിലിരുത്തി നിഷാന്തന്റെ കൂടെ പിന്‍ സീറ്റില്‍ കയറി.. എന്തൊക്കെ ചെയ്താലാണ് ജീവിക്കാന്‍ പറ്റുക!! ]
[അപ്പോള്‍ നിഷാന്തന്‍ തുടങ്ങി.. ]
നിഷാന്തന്‍: PB , എനിക്ക് സിനിമയില്‍ ഒരു റോള്‍ തരണം.. പണക്കാരനായ അച്ഛന്റെ തല തിരിഞ്ഞ മകന്‍.. അല്ലെങ്കില്‍
വില്ലന്റെ വലം കയ്യ് .. തുടങ്ങിയ റോള് കളോടാണ് എനിക്ക് താല്പര്യം!!!
ജോജി: വില്ലിന്‍ ആയി അഭിനയിക്കാന്‍ ഒരാളുണ്ട്… കട്ടി മീശ.. ആറടി ഒരിഞ്ചു പൊക്കം .. സ്ഫടികം ജോര്‍ജ് നെ പോലെ ഇരിക്കും കാണാന്‍ .. പ്രകശേട്ടന്‍ ഒന്ന് ട്രൈ ചെയ്യ്..
പ്രകാശ് ബാരെ: അതാരാ.. ??
നിഷാന്തന്‍ : നമ്മുടെ സുധീഷേട്ടന്‍ … അല്ലാണ്ടെ ആരാ…
നിഷാന്തന്‍ : ജോജി… അങ്ങേരു comparison കേള്‍ക്കണ്ട.. ആത്മഹത്യ ചെയ്യും….
പ്രകാശ് ബാരെ: (തികഞ്ഞ നിഷ്കളങ്കതയോടെ ) ആര് ആത്മഹത്യ ചെയ്യും??? സ്ഫടികം ജോര്‍ജ് ഓ ???
[പിന്നീട് നടന്ന 15 മിനിറ്റ് നീണ്ട കൂട്ട ചിരിയില്‍ ആദ്യം ചിരിച്ചത് സുധീശേട്ടനെ നല്ല പോലെ അറിയാവുന്ന പ്രകാശ് ബാരെയുടെ ഡ്രൈവര്‍ ആരുന്നു!!! ]
[ചിരിയുടെ മാല പടക്കങ്ങളുമായ് ആ HONDA CRV outer ring റോഡിലൂടെ കുതിച്ചു പാഞ്ഞു... ]